സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് 2013-14

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് 2013-14 

                                          2013-14 അധ്യയന  വര്ഷത്തിലെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്  ജനാധിപത്യ രീതിയിൽ നടന്നു .സ്കൂൾ ലീഡറായി കൃപൽ ടി എസ് തെരഞ്ഞെടുക്കപ്പെട്ടു .

കമ്പ്യൂട്ടർ ഉദ്ഘാടനം

എം പി ഫണ്ടിൽ നിന്ന് ലഭിച്ച 5 കമ്പ്യൂട്ടറൂകളുടെയും നവീകരിച്ച കമ്പ്യൂട്ടർ  ലാബിന്റെയും ഉദ്ഘാടനം 1 5 / 7 / 2 0 1 3  തിങ്കളാഴ്ച ബഹു .ആലത്തൂര്  എം പി  ശ്രീ പി കെ ബിജു നിർവ്വഹിച്ചു.പഞ്ചായത്ത് -പി ടി എ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു .

സ്കൂൾ പി ടി എ പൊതുയോഗം 2 0 1 3 -1 4

ഈ വര്ഷത്തെ പി ടി എ പൊതുയോഗം 3 / 7/ 2 0 1 3  ബുധനാഴ്ച നടന്നു .പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .
SBT എളനാട്  നല്കിയ 6 ഫാനുകളുടെ സ്വിച് ഓണ്‍ കര്മം ബാങ്ക് മാനേജർ നിർവ്വഹിച്ചു .വായന ശാലയും ജിപ്സി ഇലക്ട്രോണിക് സും ചേർന്ന്  നല്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മികചച വിദ്യാർത്ഥികല്ക്കുള്ള സ്കോളർഷിപ്പ്  വിതരണം ചെയ്തു .
പുതിയ ഭാരവാഹികൾ
പി ടി എ പ്രസിഡന്റ്‌    വീരാൻ സാഹിബ്‌
പി ടി എ വൈസ് പ്രസിഡന്റ്‌  സുബൈര്
എം പി ടി എ പ്രസിഡന്റ്‌  പ്രിയ ഹരിദാസ്‌


വായനാവാരം

വായനാവാരം സമുചിതമായി ആഘോഷിച്ചു .സാഹിത്യ ക്വിസ് വായനാ മത്സരം പുസ്തക പ്രദർശനം എന്നിവ നടത്തി
ക്വിസ് മത്സര വിജയികൾ
1 .അമൃത നെൽസണ്‍ 6 എ
2 .ജുമാന തസ്നിം 6 എ

പുകയില വിരുദ്ധമാസാചരണം 2013-14

                         പുകയില വിരുദ്ധമാസാചരണത്തോടനുബന്ധി ചച്  ആരോഗ്യ വകുപ്പിന്റെയും സ്കൂൾ ഹെൽത്ത്‌  ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ പുകയില വിരുദ്ധ റാലിയും സി ഡി പ്രദർശനവും നടത്തി . ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ക്ലാസ്സെടുത്തു.

പച്ച പുതപ്പിക്കാൻ ഞങ്ങളും ......................................

പച്ച പുതപ്പിക്കാൻ ഞങ്ങളും ......................................

ഭൂമിക്ക് തണലേകാൻ തങ്ങൾക്കു തന്നാലായത് ചെയ്യാൻ എന്ന് തെളിയിച്ചു കൊണ്ട് ഗവ.യു പി സ്കൂൾ തൃ ക്കണാ യയിലെ കുട്ടികൾ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ വൃക്ഷ തൈ കൾ നട്ട് മാതൃക കാട്ടി .ഡോ .വി.എം പ്രദീപ്ആദ്യ വൃക്ഷ  തൈ നട്ടു .തുടർന്ന് കുട്ടികൾ ആശുപത്രി ചുറ്റു വള പ്പിൽ വൃക്ഷ തൈ കൾ നടുക യുണ്ടാ യി.കൂടുതൽ വൃക്ഷ തൈ കൾ വച്ചു പിടിപ്പിച്ച് പ്രകൃതി മനോഹാരിത തിരിച്ചു കൊണ്ട് വരു മെന്നും അവ സംരക്ഷിക്കു മെന്നും കുട്ടികൾ പ്രതി ജ്ഞ എടുത്തു.ഹെഡ് മാസ്റ്റർ ടി രഘു ,സ്റ്റാഫ് സെക്ര ട്ട റി വി .എം രാജു എന്നിവർ പരിസ്ഥിതി ദിന സന്ദേ ശം നൽകി .  



കൊടും വേനലിനൊടുവിൽ മണ്ണിനെ കുളിർപ്പിക്കാനെത്തുന്ന പുതുമഴ .അതുപോലെ വേന ലവധിക്ക് ശേഷം കുഞ്ഞുമക്കളുടെ മനസ്സിനെ കുളിരണിയിക്കാൻ ഇതാ പ്രവേശനോൽത്സവം   2013...........
            പുതുമഴക്കൊടുവിൽ അതുവരെ കാണാതിരുന്ന പുതുനാമ്പുകൾ മണ്ണിൽ മുളപൊട്ടുന്നു .അതുപോലെ നിങ്ങളുടെ ഉള്ളിലും ഒരുപാടു കഴിവുകളും അറിവുകളും ഒളിഞ്ഞുകിടക്കു ന്നുണ്ടാകും .നിങ്ങളുടെ 

സ്കൂളിന്റെ തിരുമുറ്റം അവിടത്തെ അധ്യാപകരുടെ സ്നേഹവും വാത്സല്യ മഴയുംകൊണ്ട് നിങ്ങളുടെ ഓരോരുത്തരുടെയും കഴിവുകൾ കിളിർക്കാനാവശ്യമായ വളക്കൂറുള്ള മണ്ണായി മാറട്ടെ ........................ ഏവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ പുതുവര്ഷം ആശംസിക്കുന്നു ..................... 

അവധിക്കാല ആശംസകൾ


 ഒരു അധ്യയന വര്ഷം കൂടി കൊഴിഞ്ഞുവീണു .......... പാഠ പുസ്തകത്തിന്റെയും പരീക്ഷയുടെയും ലോകം വിട്ട് ഇനി കുട്ടികൾ പിന്നാമ്പുറത്തെ തൊടിയിലേക്ക്‌ ................. മാമ്പഴം നുണഞ്ഞും അണ്ണാറകണ്ണനോടൊപ്പം തേൻ മാവിൽ ഊഞ്ഞാലാടിയും രസിക്കുന്നതിനിടയിൽ വായനയുടെ ലോകത്തെ മറന്നുപോകരുതെ.നല്ല പുസ്തകങ്ങൾ വായിക്കാനും വായിച്ചവ കുറിച്ചുവെക്കാനും ശ്രദ്ധിക്കുമല്ലോ???


എല്ലാ കൊച്ചു കൂട്ടുകാർക്കും തൃക്കണായ ജി .യു .പി .എസ്സി ന്റെ  അവധിക്കാല ആശംസകൾ ..............................