വായനാവാരം ആചരണം 2014-15


വായനാവാരം ആചരണം 2014-15

        തൃക്കണായ ജി യു പി സ്കൂളില്‍ വായനാവാരം സമുചിതമായി ആചരിച്ചു.സര്ഗeമരം,തെറ്റില്ലാത്ത മലയാളം,വര്ണസന,വായനാകുറിപ്പ് തയ്യാറക്കല്‍ തുടങ്ങി വൈവിധ്യമാര്ന്നര പ്രവര്ത്തനനങ്ങളാണ് ഒരാഴ്ചക്കാലം നീണ്ടുനിന്ന പരിപാടികളില്‍ ഉള്പെിടുത്തിയിരുന്നത്.എളനാട് ഗ്രാമീണ വായനശാല പ്രസിഡന്റ്‌ ശ്രീ കെ.ടി ദേവസ്യ,വായനയുടെ പ്രാധാന്യത്തെ കുറിച്ചും ലൈബ്രറി മാനേജുമെന്റിനെ കുറിച്ചും ക്ലാസ്സെടുത്തു.കുട്ടികളുടെ സൃഷ്ടികളുടെ പ്രദര്ശാനവും അവര്‍ തയ്യാറാക്കിയ ജീവചരിത്ര ക്കുറിപ്പുകളുടെ പ്രദര്ശളനവും
ഇതോടൊപ്പം നടന്നു.








പരിസ്ഥിതി ദിനാചരണം 2014

പരിസ്ഥിതി ദിനാചരണം 2014



തൃക്കണായ ഗവ .യു പി സ്കൂളിലെ പരിസ്ഥിതി ദിനാചരണം കുട്ടികൾ, സ്ക്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു .പീച്ചി വന്യ ജീവിസങ്കേതം സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ശ്രീ കെ .വി മുരളി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു .എളനാട് ഫോറെസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥ രായ പ്രകാശ്‌ ,സുനിൽ കുമാർ ,ഹരിദാസ്‌ ,ഗിരീഷ്‌ ,ദിനേശ് എന്നിവർ പങ്കെടുത്തു .കുട്ടികൾക്കായുള്ള വൃക്ഷ തൈ വിതരണവും ഇതോടൊപ്പം നടന്നു .




പ്രവേശനോൽസവം 2014-15


തൃക്കണായ  ഗവ .യു പി സ്കൂളിൽ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു .വിളംബര ജാഥ യോടുകൂടി ആരംഭിച്ച പരിപാടി വാർഡ് മെമ്പർ ശ്രീ .ടി .മുകുന്ദൻ ഉദ്ഘാടനം ചെയ്തു .പി ടി എ  പ്രസിഡന്റ്‌ വീരാൻ സാഹിബ്‌ അധ്യക്ഷത വഹിച്ചു .

Happy Holidays...............

പരീക്ഷാ ചൂട് തീർന്നു .കേരളം വീ ണ്ടും  വേനൽച്ചൂടിന്റെയും തെരഞ്ഞെടുപ്പ് ചൂടിന്റെയും പിടിയിൽ .ഈ ചൂടിലും കളിതമാശകൾക്കി ടയിലും പെട്ട്  വായനയുടെ വിശാലമായ  ലോകത്തെ മറന്നുപോകില്ലല്ലോ???
                   
         വായിച്ചു വളരുക .................. ചിന്തിച്ചു വിവേകം നേടുക ..........

         എല്ലാ കൊച്ചുകൂട്ടുകാർക്കും നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു .


ഒപ്പം  മഴത്തുള്ളി കിലുക്കവുമായെത്തുന്ന പുതിയ സ്കൂൾ ദിനങ്ങൾ ക്കായി കാത്തിരിക്കാം