റംസാന്റെ പുണ്യവുമായി ഒരു സ്നേഹവിരുന്ന്
റംസാന്റെ പുണ്യവുമായി ഒരു സ്നേഹവിരുന്ന്
തൃക്കണായ ജി.യു .പി സ്കൂളിലെ കുട്ടികൾക്കായി ഒരു സ്നേഹവിരുന്ന് .റംസാനോടനുബന്ധിന്ച്ചുള്ള നോമ്പുതുറയുടെ ഭാഗമായാണ് ഈ സ്നേഹവിരുന്നു സംഘടിപ്പിച്ചത് .NSA സണ്‍സിന്റെ ഉടമസ്ഥരായ ശ്രീ എൻ എസ് അബ്ദുൾ രഹ് മാൻ ഹാജി ,മക്കളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളുമായ എൻ എസ് മുജീബ് രഹ് മാൻ ,എൻ എസ് സജീബ് രഹ് മാൻ എന്നിവരാണ് കുഞ്ഞുമനസ്സുകൾക്കായി സ്നേഹത്തിന്റെ ബിരിയാണി വിളമ്പിയത് .ഇത്തരം സുമനസ്സുകൾ സമൂഹത്തിനാകെ മാതൃകയാണെന്നും ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാകട്ടെയെന്നും ഹെഡ് മാസ്റ്റെർ ശ്രീ ടി രഘു പറഞ്ഞു .പി ടി എ പ്രസിഡന്റ് വി എം വീരാൻ സാഹിബ് ,സ്റ്റാഫ് സെക്രട്ടറി വി എം രാജു എന്നിവർ ആസംശ കൾ അർപ്പിച്ചു .
വായനാവാരം ആചരണം 2014-15
വായനാവാരം ആചരണം 2014-15
തൃക്കണായ ജി യു പി സ്കൂളില്‍ വായനാവാരം സമുചിതമായി ആചരിച്ചു.സര്‍ഗeമരം,തെറ്റില്ലാത് ത മലയാളം,വര്ണസന,വായനാകുറിപ്പ് തയ്യാറക്കല് തുടങ്ങി വൈവിധ്യമാര്ന്നര പ്രവര്ത്തനനങ്ങളാണ് ഒരാഴ്ചക്കാലം നീണ്ടുനിന്ന പരിപാടികളില്‍ ഉള്പെിടുത്തിയിരുന്നത്.എളനാട് ഗ്രാമീണ വായനശാല പ്രസിഡന്റ് ശ്രീ കെ.ടി ദേവസ്യ,വായനയുടെ പ്രാധാന്യത്തെ കുറിച്ചും ലൈബ്രറി മാനേജുമെന്റിനെ കുറിച്ചും ക്ലാസ്സെടുത്തു.കുട്ടികളുടെ സൃഷ്ടികളുടെ പ്രദര്ശാനവും അവര്‍ തയ്യാറാക്കിയ ജീവചരിത്ര ക്കുറിപ്പുകളുടെ പ്രദര്ശളനവും
ഇതോടൊപ്പം നടന്നു.
Subscribe to:
Posts (Atom)




















