ഇന്ന് നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനം.


  • സ്വ .ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി  ശ്രീ മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനം.
  • രാവിലെ അസ്സംബ്ലിയില്‍ പ്രധാനമന്ത്രിയുടെ   സന്ദേശം സ്കൂള്‍ ലീഡര്‍ വായിച്ചു.
  •  2 മണിക്ക് അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ പൊതുയോഗം വാര്‍ഡ്‌ മെമ്പര്‍ ശ്രീ .മുകുന്ദന്‍ ടി. ഉദ്ഘാടനം ചെയ്തു.
  • സൗജന്യവും  നിര്‍ബന്ധിതവുമായ  വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്  എന്ന് രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കി .

വരവൂര്‍ G.H.S.S -ല്‍ വെച്ച് നടന്ന വടക്കാഞ്ചേരി സബ് ജില്ലാ ശാസ്ത്ര -ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളയില്‍ വിവിധ ഇനങ്ങളിലായി ഇരുപതോളം കുട്ടികള്‍ പങ്കെടുത്തു .

 പ്രവൃത്തി പരിചയ മേളയില്‍ ബീട്സ് വര്‍ക്കില്‍ മിഥുന Y.R (VI.A) II'nd 'A' grade ഉം clay modeling ല്‍ V A യിലെ ആകാശ് എസ് II'nd 'B' grade ഉം കരസ്ഥമാക്കി.

  • ഗണിത ശാസ്ത്ര മേളയില്‍ Number chart നു 7 A യിലെ അക്ഷയക്ക്‌ II'nd 'A' grade ഉം Puzzle ന് VII A യിലെ ഷെഫീഖക്ക് III'rd 'A' grade ഉം ലഭിച്ചു .


  • ഗണിത ശാസ്ത്ര മേളയില്‍ ഉപജില്ലാ തലത്തില്‍ അഗ്രെഗേറ്റ് II'nd ഉം സ്കൂള്‍ കരസ്ഥമാക്കി.

പ്രഭാത വര്‍ണ്ണന

SSA ട്രെയിനര്‍ ശ്രീ ബര്‍ജിലാല്‍ മാസ്റ്റര്‍ 11,12,13,14 തിയ്യതികളില്‍ സ്കൂള്‍ സന്ദര്‍ശിച്ചു. സ്കൂള്‍ തിയ്യറ്റര്‍ ഗ്രൂപ്പ് രൂപീകരണമായിരുന്നു പ്രധാന ലക്ഷ്യം.കൂടാതെ ക്ലാസ്സുകള്‍ സന്ദര്‍ശിച്ചു.മികവുകളും പോരായ്മകളും ചര്‍ച്ച ചെയ്തു.

സ്കൂളിന്‍റെ ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ഫലപ്രദമായ ചില നിര്‍ദേശങ്ങള്‍ SRG യില്‍ അദ്ദേഹം മുന്നോട്ടുവെക്കുകയുണ്ടായി. 

 നിര്‍ദേശങ്ങള്‍ 

  •  മികവിന്‍റെ സ്കൂള്‍തലം 
  •  നാടകക്കൂട്ടം 
  • ഇന്‍ലന്‍ഡ്‌ മാഗസിന്‍
  •  ലാബ്‌ നവീകരണം 
  •  വിദ്യാഭ്യാസ പ്രൊജക്റ്റ്‌ പഞ്ചായത്തു വഴി 
  • ശുചിത്വം 
  •  പ്ലാസ്റ്റിക്‌ നിര്‍മാര്‍ജ്ജനം 
  • ശിശു സഔഹൃദ   ക്ലാസ്സ്‌ അന്തരീക്ഷം 

കലോത്സവം 2011

സ്ക്കൂള്‍ കലോത്സവം ഒക്ടോബര്‍ 10നു ഗംഭീരമായി കൊണ്ടാടി.ബഹു. പി .ടി .എ പ്രസിഡണ്ട് ശ്രീ. ദേവസ്സി കലോത്സവം ഔപചാരികമായി ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധയിനം കലാമത്സരങ്ങള്‍ വേദിയില്‍ അരങ്ങേറി.


കായികോത്സവം2011

2011-12അധ്യയന വര്‍ഷത്തിലെ സ്കൂള്‍തല കായികമത്സരങ്ങള്‍ ഒക്ടോബര്‍ 4നു നടത്തി.വര്‍ണശബളമായ മാര്‍ച്ച്‌ പാസ്റ്റോടെയായിരുന്നു കായികമത്സരങ്ങള്‍ക്കു തുടക്കംബഹു.പേഴ്സി ടീച്ചര്‍ കായികമത്സരങ്ങള്‍ ഫ്ലാഗ് ഓണ്‍ ചെയ്തു.വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ രാജു മാസ്റ്റരുടെ നേതൃത്വത്തിലുള്ള ഗ്രീന്‍ ഹൗസ് ഓവര്‍ഓള്‍ചാമ്പ്യന്‍മാരായി.....

ഗാന്ധിജയന്തി ദിനാചരണം

ഗാന്ധിജയന്തി ദിനാചരണവുമായിബന്ധപ്പെട്ട് സ്ക്കൂളും പരിസരവും അധ്യാപകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. സേവനമനോഭാവത്തിന്‍റെ പ്രസക്തിയെപ്പറ്റി H.M രഘു സാര്‍ സംസാരിച്ചു .................