Showing posts with label മുഴുനീള ക്യാന്‍വാസില്‍ ചിത്രീകരണം. Show all posts
Showing posts with label മുഴുനീള ക്യാന്‍വാസില്‍ ചിത്രീകരണം. Show all posts

മുഴുനീള ക്യാന്‍വാസില്‍ ചിത്രീകരണം

പരിസ്ഥിതിയുടെ നാശം ദിവസം തോറും വര്‍ദ്ധിച്ചുവരികയാണ്‌ .'God's own country' എന്നു കേരളത്തെ വിശേഷിപ്പിക്കുമ്പോള്‍ കേരളത്തിന്‌ സ്വാഭാവികമായുള്ള ഭംഗിയും പ്രത്യേകതകളുമാണ്.എന്നാല്‍ ഈ ഭൂപ്രകൃതിയുടെ നാശം ഓരോ ദിനവും ഏറിവരികയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ കേരളം 'God's forsaken country' ആയിപ്പോകും. ഈ പ്രവണതക്കെതിരെ ജാഗരൂകരവാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതിനാണ് ' മുഴുനീള ക്യാന്‍വാസില്‍ ചിത്രീകരണം'. ഈ പരിപാടി 13/01/2012 ഉച്ചക്ക് 1.30 നു മലയാള സാഹിത്യക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു.വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. അക്ഷയ കെ . എസ് ചിത്രം വരച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. ചിത്രകലാവാസനയുള്ള കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് പരിസ്ഥിതി നാശത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ഒരേ സമയം വരച്ചപ്പോള്‍ കുട്ടികള്‍ക്ക് അത് വേറിട്ട അനുഭവമായി.