ഒന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ ..........................
2012 ഫെബ്രുവരി ഒന്നാം തിയ്യതി നടത്തിയ പഠനയാത്രയുടെ ദൃശ്യങ്ങള്‍.
സന്ദര്‍ശിച്ച സ്ഥലങ്ങള്‍ - ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂര്‍
- ചെറായി ബീച്ച്
- ഫോര്‍ട്ട് കൊച്ചി ബീച്ച്
- മറൈന്‍ ഡ്രൈവ്
- സുഭാഷ് പാര്‍ക്ക്
പരിസ്ഥിതിയുടെ നാശം ദിവസം തോറും വര്‍ദ്ധിച്ചുവരികയാണ് .'God's own country' എന്നു കേരളത്തെ വിശേഷിപ്പിക്കുമ്പോള്‍ കേരളത്തിന് സ്വാഭാവികമായുള്ള ഭംഗിയും പ്രത്യേകതകളുമാണ്.എന്നാല്‍ ഈ ഭൂപ്രകൃതിയുടെ നാശം ഓരോ ദിനവും ഏറിവരികയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ കേരളം 'God's forsaken country' ആയിപ്പോകും. ഈ പ്രവണതക്കെതിരെ ജാഗരൂകരവാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതിനാണ് ' മുഴുനീള ക്യാന്‍വാസില്‍ ചിത്രീകരണം'. ഈ പരിപാടി 13/01/2012 ഉച്ചക്ക് 1.30 നു മലയാള സാഹിത്യക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു.വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. അക്ഷയ കെ . എസ് ചിത്രം വരച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. ചിത്രകലാവാസനയുള്ള കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് പരിസ്ഥിതി നാശത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ഒരേ സമയം വരച്ചപ്പോള്‍ കുട്ടികള്‍ക്ക് അത് വേറിട്ട അനുഭവമായി.
സ്കൂളില്‍ ക്രിസ്മസ് പരിപാടികള്‍ ഭംഗിയായി ആഘോഷിച്ചു. പുല്‍ക്കൂടും ക്രിസ്മസ് ട്രീയും കരോളും ടാബ്ലോയും ഒരുക്കി ഓരോ ക്ലാസ്സുകാരും മത്സര ബുദ്ധിയോടെയും ഉത്സാഹതിമിര്‍പ്പോടെയും ആഘോഷത്തില്‍ പങ്കെടുത്തു.ക്രിസ്മസ് പപ്പയും മാലാഖാവൃന്ദവും ഉണ്ണീശോയും മാതാവും ഒരിക്കല്‍ കൂടി ഇവിടെ പുനര്‍ജനിച്ചു.കേക്കും സ്വീട്സും ക്രിസ്മസ് കാര്‍ഡുകളും വിതരണം ചെയ്ത് അധ്യാപകരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

- Digital world ന്‍റെയും സംഗീത - നാടക അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍
രണ്ടു ദിവസങ്ങളിലായി സംഗീത- നൃത്ത ശില്പശാലയും മാജിക്‌ഷോയും നടത്തുകയുണ്ടായി.Dec-22,23 തിയ്യതികളിലായി രുന്നു ക്യാമ്പ്.

- പുതുശ്ശേരി T.T.I യിലെ ഉണ്ണിമാഷ് നാടന്‍ പാട്ടുകളെ ക്കുറിച്ച് ക്ലാസ്സെടുക്കുകയും വിവിധതരം നാടന്‍പാട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്തു.
- സംഗീതത്തെക്കുറിച്ചും നൃത്തത്തെക്കുറിച്ചും ചിഞ്ചിത ടീച്ചര്‍ ക്ലാസ്സെടുത്തു .
- കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കി.
Subscribe to:
Posts (Atom)


















































