ആശംസകളോടെ....................


ആശംസകളോടെ....................
        ഒരു മാമ്പഴക്കാലം കൂടി കൊഴിഞ്ഞു വീണു.ഒപ്പം മനോഹരമായ ഒരു അവധിക്കാലവും..................
                 പുതിയ ഒരു അധ്യയനവര്‍ഷം ആരംഭിക്കുകയായി. കൊച്ചു കൂട്ടുകാര്‍ പുത്തന്‍ ബാഗും പുത്തനുടുപ്പും പുതിയ കുടയും പുസ്തകങ്ങളുമായി പുതിയ ക്ലാസിലേക്ക്................
                  പുതുമഴയുടെ വരവോടു കൂടി  പ്രകൃതിയില്‍ പുതുനാമ്പുകള്‍ വിരിയുകയായി.ഈ പുതുവര്‍ഷത്തില്‍ നമുക്ക് പുതിയ തീരുമാനങ്ങളും നിശ്ചയ ങ്ങളും കൈക്കൊള്ളാം.അതിനു മഹാന്മാരുടെ ജീവിത കഥകള്‍ നമുക്ക് പ്രചോടനമാകെട്ടെ.......................
                         ഈ അധ്യയനവര്‍ഷത്തില്‍ വിദ്യാലയത്തില്‍ എത്തുന്ന എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും പ്രത്യേകിച്ച് നവാഗതര്‍ക്ക് തൃക്കണായ ജി.യു.പി. എസിലെ അധ്യാപകരുടെ വിജയാശംസകള്‍...............   

ഹാപ്പീ.......... നിവേഴ്സറി

തൃക്കണായ ജി.യു.പി.സ്ക്കൂളിന്‍റെ 45-ആം വാര്‍ഷികാഘോഷം 

5/3/2012ന് ബഹുമാന്യനായ എം.പി. ശ്രീ.പി.കെ.ബിജു ഉദ്ഘാടനം 

ചെയ്തു.ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി. ടി.നിര്‍മല 

യോഗത്തില്‍ അധ്യക്ഷയായിരുന്നു.ബ്ലോക്ക്‌പഞ്ചായത്ത്‌ മെമ്പര്‍ 

ശ്രീമതി.ആയിഷടീച്ചര്‍, വാര്‍ഡ്‌ മെമ്പര്‍മാരായ ശ്രീ.ടി.മുകുന്ദന്‍,

ശ്രീമതി.ബേബിടീച്ചര്‍,ശ്രീമതി.ബിന്ദുദാസന്‍,പഴയന്നൂര്‍ ബി.പി.ഒ 

ശ്രീ.വി.ആര്‍.മോഹന്‍ദാസ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. 

ഒന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ ..........................
2012 ഫെബ്രുവരി  ഒന്നാം തിയ്യതി നടത്തിയ പഠനയാത്രയുടെ ദൃശ്യങ്ങള്‍.
സന്ദര്‍ശിച്ച സ്ഥലങ്ങള്‍
  • ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂര്‍
  •     ചെറായി ബീച്ച്
  •     ഫോര്‍ട്ട്‌ കൊച്ചി ബീച്ച്
  •     മറൈന്‍ ഡ്രൈവ്
  •     സുഭാഷ് പാര്‍ക്ക്‌  

മുഴുനീള ക്യാന്‍വാസില്‍ ചിത്രീകരണം

പരിസ്ഥിതിയുടെ നാശം ദിവസം തോറും വര്‍ദ്ധിച്ചുവരികയാണ്‌ .'God's own country' എന്നു കേരളത്തെ വിശേഷിപ്പിക്കുമ്പോള്‍ കേരളത്തിന്‌ സ്വാഭാവികമായുള്ള ഭംഗിയും പ്രത്യേകതകളുമാണ്.എന്നാല്‍ ഈ ഭൂപ്രകൃതിയുടെ നാശം ഓരോ ദിനവും ഏറിവരികയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ കേരളം 'God's forsaken country' ആയിപ്പോകും. ഈ പ്രവണതക്കെതിരെ ജാഗരൂകരവാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതിനാണ് ' മുഴുനീള ക്യാന്‍വാസില്‍ ചിത്രീകരണം'. ഈ പരിപാടി 13/01/2012 ഉച്ചക്ക് 1.30 നു മലയാള സാഹിത്യക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു.വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. അക്ഷയ കെ . എസ് ചിത്രം വരച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. ചിത്രകലാവാസനയുള്ള കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് പരിസ്ഥിതി നാശത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ഒരേ സമയം വരച്ചപ്പോള്‍ കുട്ടികള്‍ക്ക് അത് വേറിട്ട അനുഭവമായി.