സ്കൂളില്‍ ക്രിസ്മസ് പരിപാടികള്‍ ഭംഗിയായി ആഘോഷിച്ചു. പുല്‍ക്കൂടും ക്രിസ്മസ് ട്രീയും കരോളും ടാബ്ലോയും ഒരുക്കി ഓരോ ക്ലാസ്സുകാരും മത്സര ബുദ്ധിയോടെയും ഉത്സാഹതിമിര്‍പ്പോടെയും ആഘോഷത്തില്‍ പങ്കെടുത്തു.ക്രിസ്മസ് പപ്പയും മാലാഖാവൃന്ദവും ഉണ്ണീശോയും മാതാവും ഒരിക്കല്‍ കൂടി ഇവിടെ പുനര്‍ജനിച്ചു.കേക്കും സ്വീട്സും ക്രിസ്മസ് കാര്‍ഡുകളും വിതരണം ചെയ്ത് അധ്യാപകരും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.


  • Digital world ന്‍റെയും സംഗീത - നാടക അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങളിലായി സംഗീത- നൃത്ത ശില്പശാലയും മാജിക്‌ഷോയും നടത്തുകയുണ്ടായി.Dec-22,23 തിയ്യതികളിലായി രുന്നു ക്യാമ്പ്. 


  • പുതുശ്ശേരി  T.T.I  യിലെ ഉണ്ണിമാഷ്‌ നാടന്‍ പാട്ടുകളെ ക്കുറിച്ച് ക്ലാസ്സെടുക്കുകയും  വിവിധതരം നാടന്‍പാട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്തു.


  •  സംഗീതത്തെക്കുറിച്ചും നൃത്തത്തെക്കുറിച്ചും ചിഞ്ചിത ടീച്ചര്‍ ക്ലാസ്സെടുത്തു .

  • കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കി.