കഴിഞ്ഞുപോയ ഒരുവര്‍ഷം ...............



കഴിഞ്ഞുപോയ ഒരുവര്‍ഷം ............... ഓര്‍ക്കാ ന്‍ എന്തെല്ലാമാണ് ഉള്ളത് ......
കുറെ നന്മകള്‍
ഒത്തിരി കുസൃതികള്‍
ഒരുപാട് സന്തോഷങ്ങള്‍ ......................
ബാക്കിവെച്ച സ്വപ്നങ്ങളും ആഗ്രഹങ്ങളും പൂവണിയാന്‍ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.


ഏവര്‍ക്കും ക്രിസ്മസ്‌ നവവത്സരാശംസക ള്‍.........................

പൂതപ്പാട്ട്‌ ദൃശ്യാവിഷ്കാരം

പൂതപ്പാട്ട്‌ ദൃശ്യാവിഷ്കാരം






ഹിന്ദി ഉത്സവ്‌ 2014-15

ഹിന്ദി ഉത്സവ്‌ 2014-15



ദന്തപരിപാലന ക്ലാസ്സ്‌ ----- ഡോ.ആല്‍ബ എഡിസണ്‍


ദന്തപരിപാലന ക്ലാസ്സ്‌ ----- ഡോ.ആല്‍ബ എഡിസണ്‍ 
ജീവോദയ ഹോസ്പിറ്റല്‍ ചേലക്കര



അധ്യാപകദിനവും പേഴ്സി ടീച്ചർ അനുസ്മരണവും

അധ്യാപകദിനവും പേഴ്സി ടീച്ചർ അനുസ്മരണവും


തൃക്കണായ  ജി .യു .പി സ്കൂളിൽ വർഷം അധ്യാപകദിനം ,പേഴ്സി ടീച്ചർ അനുസ്മരണ ദിനമായി ആചരിച്ചു . കഴിഞ്ഞ ജൂണ്‍ 10 ന് ഞങ്ങളെ വിട്ടുപിരിഞ്ഞ പ്രിയ അധ്യാപികയോടുള്ള ആദരസൂചകമായാണ് ഇത്തരമൊരു പരിപാടി അധ്യാപകരും ,വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നൊരിക്കിയത്. സ്കൂളിലെ പൂർവ്വ  വിദ്യാർഥിയായ എൻ .ജി ഗിരിലാൽ പേഴ്സി ടീച്ചർ അനുസ്മരണം നടത്തി.ഗുരുവന്ദനം ,മുതിർന്ന അധ്യാപകനെ പൊന്നാടയണിയിക്കൽ ,ഡോ .എസ് .രാധാകൃഷ്ണൻ അനുസ്മരണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് കുട്ടികൾ അധ്യാപകർക്കായി ഒരുക്കിയിരുന്നത്.വിദ്യാർഥി പ്രതിനിധികളായ സിദ്ധാർഥ്യു ,ബിബിൻ ദാസ് പി .ഡി ,അധ്യാപകരായ മീര കെ എം ,നിഷ പി ,അജയകുമാർ കെ ജി ,ഹെഡ് മാസ്റ്റെർ ടി രഘു ,പി ടി പ്രസിഡന്റ്വി എം വീരാൻ എന്നിവര് സംസാരിച്ചു.



തണല്‍ സന്ദര്‍ശനം


കുഞ്ഞുങ്ങള്‍ക്ക് സാന്ത്വനമേകി.........

തണല്‍ സന്ദര്‍ശനം 



School leaders

School leaders
First Leader:Siddarth 7A
Second
Leader:Bibindas 6B




ഇ-മാഗസിന്‍ പ്രകാശനം


ഇ-മാഗസിന്‍ പ്രകാശനം

വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി അംബികവല്ലി നിര്‍വ്വഹിക്കുന്നു.

PEACE 2014

മികവാർന്ന അക്കാദമിക്‌  പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്  തൃശ്ശൂർ DIET നടപ്പിലാക്കുന്ന PEACE 2014 പദ്ധതിയുടെ പഴയന്നൂർ പഞ്ചായത്ത്‌ തല ഉദ്ഘാടനം തൃക്കണായ  ജി  യു പി സ്കൂളിൽ 21 / 08 / 2014 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  ശ്രീ പി കെ മുരളീധരൻ നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ്‌ കുമാരി എ കെ ലതയുടെ അദ്ധ്യക്ഷതയിൽ ചേര്ന്ന യോഗത്തിൽ വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി അംബികവല്ലി ,ബി പി ഒ  ഉഷ കെ കെ ,വാർഡ്‌ മെമ്പർ ടി മുകുന്ദൻ,ഹെഡ് മാസ്റ്റർ ടി രഘു ,പി ടി എ പ്രസിഡന്റ്‌  വി എം വീരാൻ സാഹിബ്  എന്നിവർ സംസാരിച്ചു.
 

ഹിരോഷിമ നാഗസാകി ദിനാചരണം 2014-15

ഹിരോഷിമ നാഗസാകി ദിനാചരണം 






പ്രവർത്തനങ്ങൾ 

  • റാലി 
  • ക്വിസ് 
  • പ്ല കാർഡ്  നിർമ്മാണം 
  • കൊളാഷ് 
  • ഉപന്യാസ രചന 



റംസാന്റെ പുണ്യവുമായി ഒരു സ്നേഹവിരുന്ന്

റംസാന്റെ പുണ്യവുമായി ഒരു സ്നേഹവിരുന്ന് 

തൃക്കണായ ജി.യു .പി സ്കൂളിലെ കുട്ടികൾക്കായി ഒരു സ്നേഹവിരുന്ന് .റംസാനോടനുബന്ധിന്ച്ചുള്ള നോമ്പുതുറയുടെ ഭാഗമായാണ് ഈ സ്നേഹവിരുന്നു സംഘടിപ്പിച്ചത് .NSA  സണ്‍സിന്റെ ഉടമസ്ഥരായ ശ്രീ എൻ എസ് അബ്ദുൾ രഹ് മാൻ ഹാജി ,മക്കളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളുമായ എൻ എസ് മുജീബ് രഹ് മാൻ ,എൻ എസ് സജീബ്  രഹ് മാൻ എന്നിവരാണ് കുഞ്ഞുമനസ്സുകൾക്കായി സ്നേഹത്തിന്റെ ബിരിയാണി വിളമ്പിയത് .ഇത്തരം സുമനസ്സുകൾ സമൂഹത്തിനാകെ മാതൃകയാണെന്നും ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാകട്ടെയെന്നും ഹെഡ് മാസ്റ്റെർ ശ്രീ ടി രഘു പറഞ്ഞു .പി ടി എ  പ്രസിഡന്റ്‌ വി എം  വീരാൻ സാഹിബ് ,സ്റ്റാഫ് സെക്രട്ടറി വി എം രാജു എന്നിവർ ആസംശ കൾ അർപ്പിച്ചു .




റോഡ്‌ സുരക്ഷാ ബോധവൽക്കരണം

 റോഡ്‌ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ്‌ ശ്രീ ഷാനവാസ്‌ ഖാൻ AMVI Wadakkancheri

ചാന്ദ്രദിനം 2014-15

ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു .ചാന്ദ്ര യാന്ത്രികനുമായുള്ള അഭിമുഖമായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം .വാർത്താ പ്രദർശനം ,വീഡിയോ പ്രദർശനം ,ക്വിസ് ,ചന്ദ്രന്റെ ബയോ ഡാറ്റ തയ്യാറാക്കൽ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു .

2014-15 അധ്യയന വര്ഷത്തിലെ പി ടി എ ജനറൽ ബോഡി

2014-15 അധ്യയന വര്ഷത്തിലെ പി ടി ജനറൽ ബോഡി 30 /6/2014 നു നടന്നു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .


പുതിയ ഭാരവാഹികൾ
പി ടി പ്രസിഡന്റ്ശ്രീ വീരാൻ സാഹിബ്
വൈസ് പ്രസിഡന്റ്സുബൈർ

എം പി ടി   പ്രസിഡന്റ്നബീസ

വൈക്കം മുഹമ്മദ്‌ ബഷീർ ഇരുപതാം ചരമ വാർഷികം

വൈക്കം മുഹമ്മദ്ബഷീർ ഇരുപതാം ചരമ വാർഷികം സ്കൂളിൽ ആചരിച്ചു .അദ്ദേഹത്തിന് പ്രിയപ്പെട്ട മാന്ഗോസ്ടിൻ തൈ നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു .ബഷീർ അനുസ്മരണം ,സുൽത്താൻ .റ്റാറ്റ എന്നീ പതിപ്പുകളുടെ പ്രകാശനം, ലൈബ്രറിയുടെ ഉദ്ഘാടനം ,എന്നിവയും നടന്നു.






വായനാവാരം ആചരണം 2014-15


വായനാവാരം ആചരണം 2014-15

        തൃക്കണായ ജി യു പി സ്കൂളില്‍ വായനാവാരം സമുചിതമായി ആചരിച്ചു.സര്ഗeമരം,തെറ്റില്ലാത്ത മലയാളം,വര്ണസന,വായനാകുറിപ്പ് തയ്യാറക്കല്‍ തുടങ്ങി വൈവിധ്യമാര്ന്നര പ്രവര്ത്തനനങ്ങളാണ് ഒരാഴ്ചക്കാലം നീണ്ടുനിന്ന പരിപാടികളില്‍ ഉള്പെിടുത്തിയിരുന്നത്.എളനാട് ഗ്രാമീണ വായനശാല പ്രസിഡന്റ്‌ ശ്രീ കെ.ടി ദേവസ്യ,വായനയുടെ പ്രാധാന്യത്തെ കുറിച്ചും ലൈബ്രറി മാനേജുമെന്റിനെ കുറിച്ചും ക്ലാസ്സെടുത്തു.കുട്ടികളുടെ സൃഷ്ടികളുടെ പ്രദര്ശാനവും അവര്‍ തയ്യാറാക്കിയ ജീവചരിത്ര ക്കുറിപ്പുകളുടെ പ്രദര്ശളനവും
ഇതോടൊപ്പം നടന്നു.








പരിസ്ഥിതി ദിനാചരണം 2014

പരിസ്ഥിതി ദിനാചരണം 2014



തൃക്കണായ ഗവ .യു പി സ്കൂളിലെ പരിസ്ഥിതി ദിനാചരണം കുട്ടികൾ, സ്ക്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു .പീച്ചി വന്യ ജീവിസങ്കേതം സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ശ്രീ കെ .വി മുരളി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു .എളനാട് ഫോറെസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥ രായ പ്രകാശ്‌ ,സുനിൽ കുമാർ ,ഹരിദാസ്‌ ,ഗിരീഷ്‌ ,ദിനേശ് എന്നിവർ പങ്കെടുത്തു .കുട്ടികൾക്കായുള്ള വൃക്ഷ തൈ വിതരണവും ഇതോടൊപ്പം നടന്നു .