അധ്യാപകദിനവും പേഴ്സി ടീച്ചർ അനുസ്മരണവും

അധ്യാപകദിനവും പേഴ്സി ടീച്ചർ അനുസ്മരണവും


തൃക്കണായ  ജി .യു .പി സ്കൂളിൽ വർഷം അധ്യാപകദിനം ,പേഴ്സി ടീച്ചർ അനുസ്മരണ ദിനമായി ആചരിച്ചു . കഴിഞ്ഞ ജൂണ്‍ 10 ന് ഞങ്ങളെ വിട്ടുപിരിഞ്ഞ പ്രിയ അധ്യാപികയോടുള്ള ആദരസൂചകമായാണ് ഇത്തരമൊരു പരിപാടി അധ്യാപകരും ,വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നൊരിക്കിയത്. സ്കൂളിലെ പൂർവ്വ  വിദ്യാർഥിയായ എൻ .ജി ഗിരിലാൽ പേഴ്സി ടീച്ചർ അനുസ്മരണം നടത്തി.ഗുരുവന്ദനം ,മുതിർന്ന അധ്യാപകനെ പൊന്നാടയണിയിക്കൽ ,ഡോ .എസ് .രാധാകൃഷ്ണൻ അനുസ്മരണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് കുട്ടികൾ അധ്യാപകർക്കായി ഒരുക്കിയിരുന്നത്.വിദ്യാർഥി പ്രതിനിധികളായ സിദ്ധാർഥ്യു ,ബിബിൻ ദാസ് പി .ഡി ,അധ്യാപകരായ മീര കെ എം ,നിഷ പി ,അജയകുമാർ കെ ജി ,ഹെഡ് മാസ്റ്റെർ ടി രഘു ,പി ടി പ്രസിഡന്റ്വി എം വീരാൻ എന്നിവര് സംസാരിച്ചു.



0 comments:

Post a Comment