റംസാന്റെ പുണ്യവുമായി ഒരു സ്നേഹവിരുന്ന്
തൃക്കണായ ജി.യു .പി സ്കൂളിലെ കുട്ടികൾക്കായി ഒരു സ്നേഹവിരുന്ന് .റംസാനോടനുബന്ധിന്ച്ചുള്ള നോമ്പുതുറയുടെ ഭാഗമായാണ് ഈ സ്നേഹവിരുന്നു സംഘടിപ്പിച്ചത് .NSA സണ്‍സിന്റെ ഉടമസ്ഥരായ ശ്രീ എൻ എസ് അബ്ദുൾ രഹ് മാൻ ഹാജി ,മക്കളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളുമായ എൻ എസ് മുജീബ് രഹ് മാൻ ,എൻ എസ് സജീബ് രഹ് മാൻ എന്നിവരാണ് കുഞ്ഞുമനസ്സുകൾക്കായി സ്നേഹത്തിന്റെ ബിരിയാണി വിളമ്പിയത് .ഇത്തരം സുമനസ്സുകൾ സമൂഹത്തിനാകെ മാതൃകയാണെന്നും ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാകട്ടെയെന്നും ഹെഡ് മാസ്റ്റെർ ശ്രീ ടി രഘു പറഞ്ഞു .പി ടി എ പ്രസിഡന്റ് വി എം വീരാൻ സാഹിബ് ,സ്റ്റാഫ് സെക്രട്ടറി വി എം രാജു എന്നിവർ ആസംശ കൾ അർപ്പിച്ചു .