SSA ട്രെയിനര്‍ ശ്രീ ബര്‍ജിലാല്‍ മാസ്റ്റര്‍ 11,12,13,14 തിയ്യതികളില്‍ സ്കൂള്‍ സന്ദര്‍ശിച്ചു. സ്കൂള്‍ തിയ്യറ്റര്‍ ഗ്രൂപ്പ് രൂപീകരണമായിരുന്നു പ്രധാന ലക്ഷ്യം.കൂടാതെ ക്ലാസ്സുകള്‍ സന്ദര്‍ശിച്ചു.മികവുകളും പോരായ്മകളും ചര്‍ച്ച ചെയ്തു.
സ്കൂളിന്‍റെ ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി ഫലപ്രദമായ ചില നിര്‍ദേശങ്ങള്‍ SRG യില്‍ അദ്ദേഹം മുന്നോട്ടുവെക്കുകയുണ്ടായി.
നിര്‍ദേശങ്ങള്‍
- മികവിന്‍റെ സ്കൂള്‍തലം
- നാടകക്കൂട്ടം
- ഇന്‍ലന്‍ഡ് മാഗസിന്‍
- ലാബ് നവീകരണം
- വിദ്യാഭ്യാസ പ്രൊജക്റ്റ് പഞ്ചായത്തു വഴി
- ശുചിത്വം
- പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം
- ശിശു സഔഹൃദ ക്ലാസ്സ് അന്തരീക്ഷം
കായികോത്സവം2011
2011-12അധ്യയന വര്‍ഷത്തിലെ സ്കൂള്‍തല കായികമത്സരങ്ങള്‍ ഒക്ടോബര്‍ 4നു നടത്തി.വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റോടെയായിരുന്നു കായികമത്സരങ്ങള്‍ക്കു തുടക്കംബഹു.പേഴ്സി ടീച്ചര്‍ കായികമത്സരങ്ങള്‍ ഫ്ലാഗ് ഓണ്‍ ചെയ്തു.വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ രാജു മാസ്റ്റരുടെ നേതൃത്വത്തിലുള്ള ഗ്രീന്‍ ഹൗസ് ഓവര്‍ഓള്‍ചാമ്പ്യന്‍മാരായി.....
Subscribe to:
Posts (Atom)