മുഴുനീള ക്യാന്‍വാസില്‍ ചിത്രീകരണം
പരിസ്ഥിതിയുടെ നാശം ദിവസം തോറും വര്‍ദ്ധിച്ചുവരികയാണ് .'God's own country' എന്നു കേരളത്തെ വിശേഷിപ്പിക്കുമ്പോള്‍
കേരളത്തിന് സ്വാഭാവികമായുള്ള ഭംഗിയും പ്രത്യേകതകളുമാണ്.എന്നാല്‍ ഈ ഭൂപ്രകൃതിയുടെ നാശം ഓരോ ദിനവും ഏറിവരികയാണ്.
ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ കേരളം 'God's forsaken country' ആയിപ്പോകും. ഈ പ്രവണതക്കെതിരെ ജാഗരൂകരവാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതിനാണ്
' മുഴുനീള ക്യാന്‍വാസില്‍ ചിത്രീകരണം'. ഈ പരിപാടി 13/01/2012 ഉച്ചക്ക് 1.30 നു മലയാള സാഹിത്യക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു.വിദ്യാര്‍ഥികളും
അധ്യാപകരും പങ്കെടുത്തു. അക്ഷയ കെ . എസ് ചിത്രം വരച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. ചിത്രകലാവാസനയുള്ള കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് പരിസ്ഥിതി
നാശത്തിന്റെ വിവിധ ദൃശ്യങ്ങള്‍ ഒരേ സമയം വരച്ചപ്പോള്‍ കുട്ടികള്‍ക്ക് അത് വേറിട്ട അനുഭവമായി.
0 comments:
Post a Comment