അവധിക്കാല ആശംസകൾ


 ഒരു അധ്യയന വര്ഷം കൂടി കൊഴിഞ്ഞുവീണു .......... പാഠ പുസ്തകത്തിന്റെയും പരീക്ഷയുടെയും ലോകം വിട്ട് ഇനി കുട്ടികൾ പിന്നാമ്പുറത്തെ തൊടിയിലേക്ക്‌ ................. മാമ്പഴം നുണഞ്ഞും അണ്ണാറകണ്ണനോടൊപ്പം തേൻ മാവിൽ ഊഞ്ഞാലാടിയും രസിക്കുന്നതിനിടയിൽ വായനയുടെ ലോകത്തെ മറന്നുപോകരുതെ.നല്ല പുസ്തകങ്ങൾ വായിക്കാനും വായിച്ചവ കുറിച്ചുവെക്കാനും ശ്രദ്ധിക്കുമല്ലോ???


എല്ലാ കൊച്ചു കൂട്ടുകാർക്കും തൃക്കണായ ജി .യു .പി .എസ്സി ന്റെ  അവധിക്കാല ആശംസകൾ ..............................   

E-MAGAZINE

ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഭാഗമായി സ്കൂളിൽ തയ്യാറാക്കിയ ഇ -മാഗസിൻ 



വാർഷികാഘോഷം 2012-13

2012-13  അധ്യയന വർഷത്തിലെ വാർഷികാഘോഷം 8/3/2013 നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ടി.നിർമ്മല ഉദ്ഘാടനം ചെയ്തു .ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീമതി ആയിഷ ടീച്ചർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു .വൈലോപ്പിള്ളി അവാർഡ്‌ ജേതാവ് ശ്രീ അനീഷ്‌ വിശിഷ്ടാതിഥിയായിരുന്നു .

വിനോദ യാത്ര 2012-13


ഈ അധ്യയന വര്ഷത്തെ പഠന വിനോദ യാത്ര 6/2/2013 നു എറണാകുളം വണ്ടർലാ യിലേക്ക് നടത്തി.

സ്റ്റേറ്റ് ബാങ്ക് എളനാടിന്റെ ഉപഹാരം


പഞ്ചായത്ത് തല ഹിന്ദി- ഗണിത ഉത്സവങ്ങൾ

പഞ്ചായത്ത് തല ഹിന്ദി ഉത്സവം 04/02/2013 നും ഗണിത ഉത്സവം 25/02/2013 നും ആഘോഷിച്ചു.വിദ്യാഭ്യാസ സ്റ്റാന്ടിംഗ്  കമ്മിറ്റി ചെയർമാനും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും പരിപാടിയിൽ പങ്കെടുത്തു.

മാധ്യമം മലർവാടി ക്വിസ് മത്സര വിജയികൾ


ക്രിസ്തുമസ് ആഘോഷം 2012..........

പുൽക്കൂട്‌ ഒരുക്കിയും കരോൾ ഗാനം പാടിയും കേക്ക് മുറിച്ചും ക്രിസ്തുമസ് ഭംഗിയായി ആഘോഷിച്ചു .സ്കൂളിലെ മുൻ അധ്യാപകനായ ശ്രീ പ്രഭാകരൻ മാസ്റ്റർ ക്രിസ്തുമസ് സന്ദേശം നല്കി .ഹെഡ് മാസ്റ്റർ ആശംസകൾ നേർന്നു .തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .