പച്ച പുതപ്പിക്കാൻ ഞങ്ങളും ......................................

പച്ച പുതപ്പിക്കാൻ ഞങ്ങളും ......................................

ഭൂമിക്ക് തണലേകാൻ തങ്ങൾക്കു തന്നാലായത് ചെയ്യാൻ എന്ന് തെളിയിച്ചു കൊണ്ട് ഗവ.യു പി സ്കൂൾ തൃ ക്കണാ യയിലെ കുട്ടികൾ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ വൃക്ഷ തൈ കൾ നട്ട് മാതൃക കാട്ടി .ഡോ .വി.എം പ്രദീപ്ആദ്യ വൃക്ഷ  തൈ നട്ടു .തുടർന്ന് കുട്ടികൾ ആശുപത്രി ചുറ്റു വള പ്പിൽ വൃക്ഷ തൈ കൾ നടുക യുണ്ടാ യി.കൂടുതൽ വൃക്ഷ തൈ കൾ വച്ചു പിടിപ്പിച്ച് പ്രകൃതി മനോഹാരിത തിരിച്ചു കൊണ്ട് വരു മെന്നും അവ സംരക്ഷിക്കു മെന്നും കുട്ടികൾ പ്രതി ജ്ഞ എടുത്തു.ഹെഡ് മാസ്റ്റർ ടി രഘു ,സ്റ്റാഫ് സെക്ര ട്ട റി വി .എം രാജു എന്നിവർ പരിസ്ഥിതി ദിന സന്ദേ ശം നൽകി .  



കൊടും വേനലിനൊടുവിൽ മണ്ണിനെ കുളിർപ്പിക്കാനെത്തുന്ന പുതുമഴ .അതുപോലെ വേന ലവധിക്ക് ശേഷം കുഞ്ഞുമക്കളുടെ മനസ്സിനെ കുളിരണിയിക്കാൻ ഇതാ പ്രവേശനോൽത്സവം   2013...........
            പുതുമഴക്കൊടുവിൽ അതുവരെ കാണാതിരുന്ന പുതുനാമ്പുകൾ മണ്ണിൽ മുളപൊട്ടുന്നു .അതുപോലെ നിങ്ങളുടെ ഉള്ളിലും ഒരുപാടു കഴിവുകളും അറിവുകളും ഒളിഞ്ഞുകിടക്കു ന്നുണ്ടാകും .നിങ്ങളുടെ 

സ്കൂളിന്റെ തിരുമുറ്റം അവിടത്തെ അധ്യാപകരുടെ സ്നേഹവും വാത്സല്യ മഴയുംകൊണ്ട് നിങ്ങളുടെ ഓരോരുത്തരുടെയും കഴിവുകൾ കിളിർക്കാനാവശ്യമായ വളക്കൂറുള്ള മണ്ണായി മാറട്ടെ ........................ ഏവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ പുതുവര്ഷം ആശംസിക്കുന്നു ..................... 

അവധിക്കാല ആശംസകൾ


 ഒരു അധ്യയന വര്ഷം കൂടി കൊഴിഞ്ഞുവീണു .......... പാഠ പുസ്തകത്തിന്റെയും പരീക്ഷയുടെയും ലോകം വിട്ട് ഇനി കുട്ടികൾ പിന്നാമ്പുറത്തെ തൊടിയിലേക്ക്‌ ................. മാമ്പഴം നുണഞ്ഞും അണ്ണാറകണ്ണനോടൊപ്പം തേൻ മാവിൽ ഊഞ്ഞാലാടിയും രസിക്കുന്നതിനിടയിൽ വായനയുടെ ലോകത്തെ മറന്നുപോകരുതെ.നല്ല പുസ്തകങ്ങൾ വായിക്കാനും വായിച്ചവ കുറിച്ചുവെക്കാനും ശ്രദ്ധിക്കുമല്ലോ???


എല്ലാ കൊച്ചു കൂട്ടുകാർക്കും തൃക്കണായ ജി .യു .പി .എസ്സി ന്റെ  അവധിക്കാല ആശംസകൾ ..............................   

E-MAGAZINE

ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഭാഗമായി സ്കൂളിൽ തയ്യാറാക്കിയ ഇ -മാഗസിൻ 



വാർഷികാഘോഷം 2012-13

2012-13  അധ്യയന വർഷത്തിലെ വാർഷികാഘോഷം 8/3/2013 നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ടി.നിർമ്മല ഉദ്ഘാടനം ചെയ്തു .ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീമതി ആയിഷ ടീച്ചർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു .വൈലോപ്പിള്ളി അവാർഡ്‌ ജേതാവ് ശ്രീ അനീഷ്‌ വിശിഷ്ടാതിഥിയായിരുന്നു .

വിനോദ യാത്ര 2012-13


ഈ അധ്യയന വര്ഷത്തെ പഠന വിനോദ യാത്ര 6/2/2013 നു എറണാകുളം വണ്ടർലാ യിലേക്ക് നടത്തി.

സ്റ്റേറ്റ് ബാങ്ക് എളനാടിന്റെ ഉപഹാരം


പഞ്ചായത്ത് തല ഹിന്ദി- ഗണിത ഉത്സവങ്ങൾ

പഞ്ചായത്ത് തല ഹിന്ദി ഉത്സവം 04/02/2013 നും ഗണിത ഉത്സവം 25/02/2013 നും ആഘോഷിച്ചു.വിദ്യാഭ്യാസ സ്റ്റാന്ടിംഗ്  കമ്മിറ്റി ചെയർമാനും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും പരിപാടിയിൽ പങ്കെടുത്തു.