സബ്ജില്ലാ പ്രവൃത്തി പരിചയ മേള വിജയികള്‍


ദേശമംഗലം ഗവ.ഹയെര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്ന സബ്ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ക്ലേ മോഡലിങ്ങില്‍ ആറാം ക്ലാസ്സിലെ ആകാശ് എസ് ' A 'grade ഓടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ബീട്സ് വര്‍ക്കില്‍ മിധുനയും പപ്പെട്രിയില്‍ ഫതിമത് ശൈമയും രണ്ടാം സ്ഥാനത്തിനു അര്‍ഹരായി 
വുഡ് വര്‍ക്കില്‍ ശ്രീജിത്ത്‌ എ എസ്സും പാവ നിര്‍മ്മാണത്തില്‍ സുസന്‍ സ്കറിയയും മൂന്നാം  സ്ഥാനം നേടി.
ആകാശ് ,മിഥുന ,ഫാതിമത് ഷൈമ എന്നിവര്‍ ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍......................................................................................... 

സ്കൂള്‍ കായികമേള 2012

ഒക്ടോബര്‍ 9,10 തിയ്യതികളില്‍ നടന്ന സ്കൂള്‍ കായിക മേളയുടെ ഉദ്ഘാടനം PTA പ്രസിഡന്റ്‌ ശ്രീ അരുണ്‍ കുമാര്‍ നിര്‍വ്വഹിച്ചു .ഗ്രീന്‍ ഹൌസ് ഓവര്‍ ഓള്‍ ചാമ്പ്യന്‍ ഷിപ്പ്  കരസ്ഥമാക്കി...


ഗണിതോല്‍സവം 2012

 ഗണിതോല്‍സവം 2012 ഒക്ടോബര്‍ 11  നു ഹെഡ് മാസ്റ്റര്‍ ടി രഘു സര്‍ ഉദ്ഘാടനം ചെയ്തു.ശ്രീമതി പെഴ്സി ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു.രാജു സര്‍ ക്ലാസിനു നേതൃത്വം നല്‍കി .ജ്യാമതീയ രൂപങ്ങള്‍ നിര്‍മിതി ,ഗണിത ക്വിസ് ,കണക്കിലെ കളികള്‍ എന്നിവ അവതരിപ്പിച്ചു .


അധ്യാപക ദിനാഘോഷം 2012

തൃക്കണായ ജി യു പി  സ്കൂളില്അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു.കുട്ടികള്അസ്സംബ്ലിയില്പൂച്ചെണ്ട് നല്കി  അധ്യാപകരെ ആദരിക്കുകയും അവര്ക്ക് ആശംസകള്നേരുകയും ചെയ്തു.തുടര്ന്ന് കുട്ടികള്തന്നെ അധ്യാപകരായി ക്ലാസ്സെടുത്തു.സ്കൂളിലെ പൂര്വ്വ വിദ്യാര്ഥിയായ ശ്രീ ജിനോ മാസ്റ്റര്കുട്ടികളുമായി വിദ്യാലയ സ്മരണകള്പങ്കുവെച്ചു.അധ്യാപകര്ക്കായി കുട്ടികള്കലാവിരുന്നും ഒരുക്കിയിരുന്നു.

 

ഓണാഘോഷം2012


ഓണാഘോഷം
ഓണാഘോഷം  വര്‍ ണ ശബളമായി ആഘോഷിച്ചു. എല്ലാ ക്ലാസ്സുകാരും ചേര്‍ന്ന് മെഗാപൂക്കളം ഒരുക്കി.റംസാനി നോടനുബന്ധിച്ച് മൈലാഞ്ചി  യിടല്‍ മത്സരവും നടന്നു.
മാവേലിയും വാമനനും പുലികളിയും വ്യത്യസ്ത മത വിഭാ ഗ ങ്ങളുടെ വിവാഹ വേഷത്തില്‍ അണിനിരന്ന വധുക്കളും പരിപാടിക്ക് കൊഴുപ്പേകി.
വിഭ വ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിനു ആസ്വാദ്യത പകര്‍ന്നു.


മൈലാഞ്ചിയിട ല്‍   മത്സര  വിജയികള്‍
ഒന്നാംസ്ഥാനം
ജിഷ്ണു കെ ആര്‍  7B
രണ്ടാംസ്ഥാനം
കദീജ  എ എ  7B
മൂന്നാംസ്ഥാനം
സല്‍മത്ത്  7A